
ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി 'നെറ്റ് സീറോ കാർബൺ 2030' പദ്ധതി ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ കൊഴിഞ്ഞാമ്പാറ ഗവ: ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ചടങ്ങ് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിനു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മിനി മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരും മെമ്പർമാരും പങ്കെടുത്തു. ഐ.ആർ.ടി.സി പ്രൊഫ.ബി.എം. മുസ്തഫ പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി.ധന്യ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.ബീന, കൊഴിഞ്ഞാമ്പാറ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ടി.കവിത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |