കഞ്ചിക്കോട്: രാമശ്ശേരി ഗാന്ധി ആശ്രമവും സ്‌മൈൽ ലിവിംഗ് കമ്മ്യൂണിറ്റിയും ചേർന്ന് നടത്തുന്ന മൗന സാധന ദ്വിദിന ക്യാമ്പ് വണ്ടിത്താവളം തപോവരിഷ്ഠാശ്രമത്തിലെ ധ്യാന ക്ഷേത്രത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അൻവർ സാം ക്യാമ്പിന് നേതൃത്വം നൽകി. പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ശിവദാസ്, ധ്യാന ക്ഷേത്രം ആചാര്യൻ തഥാത മൈത്രേയ, രാമശ്ശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതശ്ശേരി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |