SignIn
Kerala Kaumudi Online
Monday, 12 October 2026 1.20 PM IST

മൂന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി, ഷോക്കടിപ്പിച്ചു; ബിജെപി എംഎൽഎയ്‌ക്കെതിരെ പരാതി

youth-assault
എംഎൽഎയുടെ വീട്ടിൽ നിന്ന് മർദ്ദിച്ച പാടുകൾ

മൊറാദാബാദ്: മോഷണക്കുറ്റം ആരോപിച്ച് മൂന്ന് പേരെ ബിജെപി എംഎൽഎ വീട്ടുതടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപണം. ബർഹപുർ എംഎൽഎ സുശാന്ത് സിംഗിന്റെ വീട്ടിൽ വച്ചാണ് അതിക്രമം നടന്നത്. സ്വർണവള മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ എംഎൽഎ തടങ്കലിലാക്കിയെന്നാണ് ആരോപണം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

എംഎൽഎയുടെ വീട്ടിൽ ജോലി ചെയ്ത അതുൽ കശ്യപ്, ലവിഷ് കശ്യപ്. അവരുടെ സുഹൃത്ത് രാമു കശ്യപ് എന്നിവർക്കാണ് അതിക്രമം നേരിട്ടത്. ഇവരെ തലകീഴായി കെട്ടിത്തൂക്കിയെന്നും വൈദ്യുതാഘാതമേൽപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചശേഷം മുറിവുകളിൽ ഉപ്പ് തേച്ചെന്നുമാണ് ആരോപണം. രാമുവും അതുലും ഗുരുതരമായി പരക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രാമുവിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലവിഷ് കശ്യപിനെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

സുശാന്ത് സിംഗും കൂട്ടാളികളും ചേർന്ന് തന്റെ മകനെയും മറ്റ് രണ്ട് പേരെയും ആക്രമിച്ചെന്ന് ആരോപിച്ച് രാമുവിന്റെ അമ്മ ഓംവതി കശ്യപ് താക്കൂർദ്വാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് വിവരം. മൂവരും എംഎൽഎയുടെ വസതിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ദിലാരി സ്വദേശികളാണ്.

ഒക്ടോബർ ആറിന് എംഎൽഎയുടെ വീട്ടിൽ നിന്ന് ഒരു സ്വർണ്ണ വള കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എംഎൽഎയുടെ കൂട്ടാളികൾ അതുലിനെയും ലാവിഷിനെയും ചോദ്യം ചെയ്തു. അതുലും ലാവിഷും ചേർന്ന് മോഷ്ടിച്ചെന്നും മോഷണ മുതൽ ഇവർ രാമുവിനെ എൽപ്പിച്ചെന്നും എംഎൽഎയുടെ കൂട്ടാളികൾ വിശ്വസിച്ചു. പിന്നീട് ഇവർ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് രാമുവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.



ബർഹാപൂരിൽ നിന്ന് രണ്ടുതവണ എംഎൽഎ

ബിജ്‌നോർ ജില്ലയിലെ ബർഹാപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎൽഎയായ സുശാന്ത് സിംഗിന്റെ രണ്ടാം ഊഴമാണിത്. മുൻ എംപി കുൻവർ സർവേഷ് സിംഗിന്റെ മകനായ അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയിലെ കപിൽ കുമാറിനെ 14,280 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. മൊറാദാബാദിലെ ഒരു രാജകുടുംബാംഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP MLA, YOUTH ASSAULT CASE, ELECTRIC SHOCK ALLEGATION, BJP MLA COMPLAINT, INDIA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY