
ചെർപ്പുളശ്ശേരി: തൂത എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ബി.ജെ.പി തൂത മേഖലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റിയംഗവും ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലറുമായ പി.ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി കെ.വിനീഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിശാഖ്മനു, മണ്ഡലം വൈസ് പ്രസിഡന്റ് പി.രാംദാസ്, നേതാക്കളായ വി.ഗോപ, എൻ.കവിത, സഞ്ജയ് പി.വി, കെ.പ്രകാശ്, ടി.ശരത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |