പാലക്കാട്: അകത്തേത്തറ നടക്കാവ് മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ച് ഡിസംബർ 31നകം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ആക്‌ഷൻ കൗൺസിൽ.
2027 ജനവരി 1മുതൽ നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ പ്രക്ഷോഭം ആരംഭിക്കാനാണ് കൺവീനർ കെ.ശിവരാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചത്. പാലം തുറക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ, എം.പി, പഞ്ചായത്ത് അധികാരികൾ എന്നിവരോട് യോഗം ആവശ്യപ്പെട്ടു. തുടർന്ന് നിർമ്മാണ പ്രവർത്തികൾ നേരിട്ട് കണ്ട് വിലയിരുത്തി. യോഗത്തിൽ ഭാരവാഹികളായ ജനറൽ സെക്രട്ടറി കെ.എ.രാമകൃഷ്ണൻ, എം.വി.രാമചന്ദ്രൻ നായർ, സതീഷ് പുതുശേരി, അഡ്വ. ജയൻ തോമസ്, കെ.രാജൻ, പി.വി.സുരേഷ് ബാബു, മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ഇഴഞ്ഞിഴഞ്ഞ് നിർമ്മാണം
2017ൽ തറക്കല്ലിട്ട പാലത്തിന്റ നിർമ്മാണം തുടങ്ങിയത് 2021ലാണ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ. അടിയന്തരഘട്ടത്തിൽ വൈദ്യസഹായം ലഭ്യമാക്കണമെങ്കിൽ പോലും കിലോമീറ്ററുകളോളം ചുറ്റിപ്പോകേണ്ട സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |