SignIn
Kerala Kaumudi Online
Monday, 19 October 2026 10.49 PM IST

ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കണം; ഇറ്റലിയിലെ പ്രതിഷേധങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

-violent-protest
പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിക്കുന്ന ഇറ്റാലിയൻ പൊലീസ്

റോം: ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇറ്റലിയിലെ മിലാനിൽ അടക്കം പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എക്‌സിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം പുറപ്പെടുവിച്ചത്.

ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ നടക്കുന്ന മേഖലകളിൽ നിന്നും ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്ന് എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി റോമിലെ ഇന്ത്യൻ എംബസിയുടെയും മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഹെൽപ്പ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോമിലെ ഇന്ത്യൻ എംബസി: +39 331 614 2085 മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ: +39 388 164 7527.

ജിവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരായ പ്രക്ഷോഭത്തിൽ മിലാനിൽ അയ്യായിരത്തിലേറെ പേരാണ് സമരത്തിൽ ഒത്തുകൂടിയത്. പ്രതിഷേധത്തിനിടെ ചിലർ പൊലീസിന് നേരെ കല്ലുകളും ചവറ്റുകുട്ടകളും കസേരകളും വലിച്ചെറിഞ്ഞതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്ന് അടിയന്തര സുരക്ഷാ യോഗം വിളിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ പൊതുമുതൽ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മെലോണി പ്രതികരിച്ചു. പ്രതിഷേധങ്ങളെ മുതലെടുത്ത് ചില അക്രമികൾ അരാജകത്വം സൃഷ്ടിക്കുകയാണെന്നും അവർ ആരോപിച്ചു.

ഫ്രാൻസ്, സ്‌പെയിൻ, അൽബേനിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായി നടന്നെങ്കിലും ചിലയിടങ്ങളിൽ സംഘർഷവും കലാപസമാനമായ സാഹചര്യങ്ങളും ഉടലെടുത്തതായാണ് വിവരം.

English Summary

India has issued a travel advisory for its citizens in Italy following widespread protests against the rising cost of living, which turned violent. Clashes with police occurred in Milan, leading to tear gas and water cannon deployment. Indian citizens are urged to avoid protest zones and crowded areas, with helplines provided by the embassy and consulate for assistance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROM LATESTNEWS, EUROPE, PROTEST, EUROPE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360