പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2026 - 27 സീസണിൽ സപ്ലൈകോ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഉയർന്ന യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാർത്ഥികൾക്കും, ഇരുചക്ര വാഹന ലൈസൻസുള്ളവർക്കും മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാർ, മേൽവിലാസം, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ മൂന്നിന് വൈകീട്ട് അഞ്ചിനകം സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04912528553.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |