പാലക്കാട്: നവരാത്രി, പൂജ അവധിത്തിരക്ക് പരിഗണിച്ച് മുംബായിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ(01463) സ്പെഷ്യൽ എക്സ്‌പ്രസ് ഒക്ടോബർ 15 മുതൽ നവംബർ 19 വരെ വ്യാഴാഴ്ചകളിൽ വൈകുന്നേരം നാലിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.30നു തിരുവനന്തപുരത്തെത്തും. മടക്ക ട്രെയിൻ(01464) ഒക്ടോബർ 17 മുതൽ നവംബർ 21 വരെ ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15നു പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.55ന് ലോകമാന്യതിലക് സ്റ്റേഷനിലെത്തും. ഇരുവശത്തേക്കുമായി 12 സർവീസ് ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |