SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.36 AM IST

ഓപ്പറേഷൻ തൂഫാൻ

thoofan
പാലക്കാട് ജില്ലാ പഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ആചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

പാലക്കാട്: ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു തൂഫാൻ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തൂഫാൻ സന്ദേശം സംപ്രേഷണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എൻ.സരിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എം.അബ്ദുൾ ലത്തീഫ്, കെ.എം.ഫെബിൻ, കെ.വി.ബേബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിമൽരാജ്, ഫിനാൻസ് ഓഫീസർ പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL