SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.25 AM IST

കൺവെൻഷൻ

convension

എലപ്പുള്ളി: തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളി മണ്ഡലം ഐ.എൻ.ടി.യു.സി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.മൂർത്തി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കളത്തിൽ കൃഷ്ണൻകുട്ടി, എം.വി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.മുരളീധരൻ, നാരായണൻ വിളയോടി , കെ.പി.ജോഷി, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.വി.പുണ്യ കുമാരി തുടങ്ങിയവർ സംസാരിച്ചു. കെ.രാധാകൃഷ്ണനെ മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. പുതിയ മണ്ഡലം ഭാരവാഹികളെയും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONVESION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY