SignIn
Kerala Kaumudi Online
Saturday, 25 July 2026 9.06 PM IST

നാളെ കൊടിയിറങ്ങും കൽപ്പാത്തിയിൽ ഇന്ന് രഥസംഗമം

radham

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പുതിയ കൽപ്പാത്തി മന്തക്കര ഗണപതിക്ഷേത്രത്തിൽ രാവിലെ പത്തരയോടെ രഥാരോഹണം നടന്നു. തുടർന്നുള്ള രഥപ്രയാണം കൽപ്പാത്തി ഗ്രാമത്തിന് നടുവിൽ അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് രഥം തേര്മുട്ടിയിലെത്തി തിരിച്ചുപോവും. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥം അച്ചൻ പടിയിൽ നിന്നാരംഭിച്ച് ചാത്തപുരം വഴി പഴയ കൽപ്പാത്തിയിൽ പ്രയാണം അവസാനിച്ചു. ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെയും പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ കോവിലിലെയും രഥപ്രയാണം ചൊവ്വാഴ്ച നടക്കും. രാവിലെ പത്തിനും പത്തരയ്ക്കുമിടയിൽ രഥാരോഹണം നടക്കും. കുണ്ടമ്പലം തേര് മുട്ടിയിൽ വൈകീട്ട് ആറോടെ ദേവരഥങ്ങൾ സംഗമിക്കും. സംഗമശേഷം രഥങ്ങൾ തിരിച്ച് അതത് ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ബുധനാഴ്ച രാവിലെ എഴുന്നള്ളത്തോടെ കൽപ്പാത്തി രഥോത്സവത്തിന് സമാപനം കുറിച്ച് കൊടിയിറങ്ങും. കൊവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണത്തിലാണ് കൽപ്പാത്തിയും സമീപ പ്രദേശങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL