
തിരുവല്ല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കടപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ പരിഷത്ത് സ്ഥാപക ദിനാഘോഷം നടത്തി. പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.വി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റിഅംഗം ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം മിനികുമാരി വി.കെ ചരിത്രരേഖ അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം ബെന്നി മാത്യു ആമുഖ അവതരണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് തോമസ്, പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിഅംഗം ഉമ്മൻ മത്തായി, പരിഷത്ത് കടപ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ.എം.ബി.നൈനാൻ, പ്രൊഫ.ഐസക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |