SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

സി.പി.എം പ്രതിഷേധിച്ചു

08-cpim-yudhavirudha

പത്തനംതിട്ട : യുദ്ധക്കെടുതികൾക്കെതിരെ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്​ പോസ്​റ്റ്​ ഓഫീസിനുമുന്നിൽ നടത്തിയ യോഗം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്​ഘാടനം ചെയ്​തു. ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.ബി.ഹർഷകുമാർ, അഡ്വ.ആർ.സനൽകുമാർ, എസ്​.നിർമലദേവി, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്​ജു എന്നിവർ സംസാരിച്ചു. പതിനായിരക്കണക്കിന്​ പലസ്​തീൻ ജനതയാണ്​ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത്​. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്​. യുദ്ധവിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL