
പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കെ.വി.കെയുടെ സംരംഭകരുടെയും ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംരംഭകരുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനം 16,17 തീയതികളിൽ തിരുവല്ല മഞ്ഞാടി മാമ്മൻ മത്തായി നഗറിൽ നടക്കും. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കുമായി എല്ലാവർക്കും മെച്ചപ്പെട്ട ജീവിതത്തിനും നല്ല ഭാവിക്കും ഭക്ഷണത്തിനുമായുള്ള അവകാശം വിഷയത്തിൽ പോസ്റ്റർ മത്സരവും നൂതന ഭക്ഷ്യവിഭവങ്ങളുടെ മത്സരവുമുണ്ടാകും.
16ന് 2ന് മുതിർന്നവർക്കായുള്ള പോഷക ഉൽപന്നങ്ങളുടെ പ്രദർശനവും മത്സരവും; 15 വരെ അപേക്ഷിക്കാം. 17 ന് 10 ന് സ്കൂൾ കുട്ടികൾക്കായുള്ള പോഷക ഉൽപന്നങ്ങളുടെ പ്രദർശനവും മത്സരവും. ഫോൺ :8078572094, 9961254033.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |