SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

മാരാമൺ കൺവെൻഷൻ, ഫെബ്രുവരി 9 മുതൽ 16 വരെ

conven

തിരുവല്ല : ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 130ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടക്കും. മാർത്തോമ്മാ സുറിയാനിസഭയുടെ പരാമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷന്റെ മഹായോഗം സംഘടിപ്പിക്കുന്നതിന് സംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി വിവിധ സബ്കമ്മിറ്റികൾക്ക് രൂപംനൽകി. സംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ ജനറൽ കൺവീനറായി സംഘം ഭാരവാഹികളായ പ്രൊഫ.എബ്രഹാം പി.മാത്യു (ലേഖക സെക്രട്ടറി), റവ.ജിജി വർഗീസ് (സഞ്ചാര സെക്രട്ടറി), ഡോ.എബി തോമസ് വാരിക്കാട് (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ തോമസ് കോശി, റ്റിജു എം. ജോർജ്ജ് (പ്രസ് & മീഡിയ), റവ.ഡോ.തോമസ് കുര്യൻ അഞ്ചേരി, റവ.റൊണാൾഡ് രാജു (പാട്ടു പുസ്തകം), റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട് (പന്തൽ ആൻഡ് പാലം നിർമ്മാണം), പി.പി.അച്ചൻകുഞ്ഞ്, സുവി.മാത്യു ജോൺ എം. (പന്തൽ ഓലമേയൽ), റവ.റ്റി.ബാബു, ജോസ് പി.വയയ്ക്കൽ (ലൈറ്റ് ആൻഡ് സൗണ്ട്), തോമസ് കോശി, സാം ജേക്കബ് (കേറ്ററിംഗ്), റവ.ബിജു സാം, റവ.സുനിൽ ജോയ് (ക്രമപരിപാലനം), റവ.ഈപ്പൻ എബ്രഹാം, തോമസ് ജോർജ്ജ് (റിസപ്ഷൻ), പി.പി.അച്ചൻകുഞ്ഞ്, സുവി.മാത്യു ജോൺ.എം (സീറ്റിംഗ് അറേഞ്ച്‌മെന്റ്), റ്റിജു എം. ജോർജ്ജ്, ജോസ് പി.വയക്കൽ (സ്റ്റാൾ ക്രമീകരണം), റവജോൺ നോക്സ് എം.ജെ, റവ.അലക്സ്.എ (പ്രയർ ആൻഡ് പ്രിപ്പറേഷൻ), ജോർജ് കെ.നൈനാൻ, അനികോശി.ചാക്കോ (തൽസമയ സംപ്രേഷണം), ഗീത മാത്യു, ലാലമ്മ മാത്യു (പരിസ്ഥിതി), ഡോ.എബി തോമസ് വാരിക്കാട്, റവ.ജിജി വർഗീസ് (ഫിനാൻസ്), റവ.അലക്സ്.എ (യുവവേദി), റവ.സുനിൽ എ.ജോൺ (വർക്കേഴ്സ്‌ഷെഡ്), റവ.ബിജു സാം (മന്ദിരങ്ങൾ), റവ.കെ.സി.വർഗ്ഗീസ്, റവ.സുനിൽ എ.ജോൺ (സമർപ്പണ ശുശ്രൂഷ), റവ.പി.സി ജെയിംസ് (പേഴ്സണൽ ഇവാഞ്ചലിസം), റവ.ഉമ്മൻ കെ. ജേക്കബ് (സി.ഡി പ്രൊഡക്ഷൻ), റവ.റ്റി.ബാബു, റവ.റൊണാൾഡ് രാജു (റീജിയണൽ മീറ്റിംഗ്) എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തനം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL