
റാന്നി : ജണ്ടായിക്കൽ - അത്തിക്കയം റോഡ്, ഇട്ടിയപ്പാറ - ഒഴുവൻപാറ - ബംഗ്ലാംകടവ് റോഡ് എന്നിവയുടെ പുനരുദ്ധാരണം വൈകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാസെക്രട്ടറി ടി.എൻ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം എ.ആർ.വിക്രമൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കെ.സുരേന്ദ്രൻ, അഡ്വ.കെ.പി.സുഭാഷ് കുമാർ, എൻ.പ്രകാശ് കുമാർ, ലോക്കൽ സെക്രട്ടറി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |