SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

ബസ് സർവീസ് ഇന്ന് മുതൽ

08-moozhiyar-tvm-bus

ചിറ്റാർ: കെ.എസ്.ആർ.ടി.സിയുടെ മൂഴിയാർ- ​ചിറ്റാർ -തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് 2:20ന് വെഞ്ഞാറമൂട്ടിൽ നിന്ന് പുറപ്പെടും. സീതത്തോട് പാലം നിർമ്മാണം നടക്കുന്നതിനാൽ ചിറ്റാറിൽ നിന്ന് പുതുക്കട വഴി പ്ലാപ്പള്ളി​ ആങ്ങമുഴി റൂട്ടിലൂടെയാണ് മൂഴിയാറിലേക്ക് പോവുക. പുലർച്ചെ 5.15നു മൂഴിയാറിൽ നിന്ന് പുറപ്പെടുന്ന ബസ് തിരുവനന്തപുരത്ത് 11.45ന് എത്തിയശേഷം കഴക്കൂട്ടം ബൈപ്പാസ് ​ ലുലുമാൾ വഴി വെഞ്ഞാറമൂട്ടിൽ 12.15ന് അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ചിറ്റാറിൽ എത്തുന്ന ബസിന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL