SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

അഡ്വ.സതീഷ് ചാത്തങ്കരിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി 

anusmaranam

തിരുവല്ല : സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ച വ്യക്തിയാണ് അഡ്വ.സതീഷ് ചാത്തങ്കേരിയെന്ന് രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരിയുടെ സംസ്ക്കാരശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറി പഴകുളം മധു, മുൻമന്ത്രി പന്തളം സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് വർഗീസ് മാമ്മൻ, മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശേരി, മാലേത്ത് സരളാദേവി, നേതാക്കളായ വിജയകുമാർ മണിപ്പുഴ, സജി അലക്സ്, പ്രമോദ് ഇളമൺ, മധുസൂദനൻ നായർ, ജോസഫ് നെല്ലാനിക്കൻ, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, വിശാഖ് വെൺപാല, അഡ്വ.ബിനു വി.ഈപ്പൻ, ക്രിസ്റ്റ്ഫർ ഫിലിപ്പ് എന്നിവർ അനുശോചന പ്രസംഗം നടത്തി. അന്തരിച്ച സതീഷ് ചാത്തങ്കരിയുടെ ഭൗതികശരീരം ഇന്നലെ രാവിലെ ഡി.സി.സി.പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിന് മുന്നിലും തിരുവല്ല ബാർ അസോസിയേഷൻ റവന്യു ടവറിലും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നെടുമ്പ്രം പഞ്ചായത്ത് ഓഫീസിന് മുന്നിലും പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫിസിലും പൊതുദർശനത്തിനുശേഷം ചാത്തങ്കരിയിലെ ഭവനത്തിൽ എത്തിച്ചു. നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് മൂന്നിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL