
പത്തനംതിട്ട : കോൺഗ്രസ് വനിതാനേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ താമസസ്ഥലത്ത് പൊലീസ് അതിക്രമിച്ച് കയറിയതിൽ മഹിളാ ജനത പ്രവർത്തക യോഗം പ്രതിഷേധിച്ചു. നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു. മഹിളാ ജനത ജില്ലാ പ്രസിഡന്റ് വിലാസിനി പാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ സാമുവേൽ , മധു ചെമ്പുകുഴി, കാർത്ത്യായനി, സുഷമ ഉതുങ്കുഴി, തങ്കമണി കുമാരൻ, ശാന്തിജൻ ചുരക്കുന്നേൽ, കോന്നിയൂർ ആനന്ദൻ, ദാസപ്പൻ കാവുമ്പടം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |