പത്തനംതിട്ട : ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണവും മോഷണശ്രമവും നടത്തിയ സംഘത്തെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. പന്തളം സ്വദേശികളായ അഭിജിത്ത്(21), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. അഭിജിത്തിന്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. പിടിയിലായ കൗമാരക്കാർ മൊബൈൽഫോൺ, സ്മാർട്ട് വാച്ച് പേർഷ്യൻ പൂച്ചകൾ, ബൈക്ക് എന്നിവ മോഷ്ടിച്ചതിന് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച വാഹനവുമായി ഒളിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ജൂവനൈയിൽ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |