SignIn
Kerala Kaumudi Online
Saturday, 24 October 2026 10.51 AM IST

ബോധവത്കരണ ക്ലാസ്

fff

തിരുവല്ല : കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചനാതീതമാകയാൽ പ്രകൃതി ദുരന്തങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എൻ.സുനന്ദ അഭിപ്രായപ്പെട്ടു. നെടുമ്പ്രം ജി.എച്ച്.എസ് സ്‌കൂളിൽ കുട്ടികൾക്കായി കുട്ടികളും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രകൃതി ദുരന്തങ്ങളിൽ അകപ്പെടുന്ന കുട്ടികളുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി സന്നദ്ധമാണെന്ന് അഡ്വ.എൻ.രാജീവ് പറഞ്ഞു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ യു.അബ്ദുൾ ബാരി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.ആർ.ലതാകുമാരി, സ്‌കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു കൃഷ്ണ, പി.ടി.എ പ്രസിഡന്റ് സന്തോഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL