
കലഞ്ഞൂർ: സി.പി.എം കൊടുമൺ ഏരിയാ സമ്മേളനം കലഞ്ഞൂർ പൗർണമി ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജെ അജയകുമാർ, ടി.ഡി ബൈജു, പി.ബി ഹർഷകുമാർ, നിർമലദേവി ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.യു.ജനീഷ് കുമാർ, പ്രൊഫ. കെ.മോഹൻകുമാർ, കെ.കെ ശ്രീധരൻ, ആർ.തുളസിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.എൻ സലിം റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം നാളെ സമാപിക്കും. പൊതു സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി. കെ ബിജു ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |