SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

ശബരിമലയിൽ ഇതുവരെ നീക്കംചെയ്തത് 1640 ലോഡ് മാലിന്യം

s

ശബരിമല: മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമലയും പദ്ധതിയും ചേർന്ന് മാലിന്യം നീക്കംചെയ്തത്.

പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയിലെ വിശുദ്ധിസേന വോളണ്ടിയർമാരാണ് മാലിന്യം നീക്കം ചെയ്യുന്നത് . 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്.

അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററുകളിലെത്തിച്ചാണ് മാലിന്യം സംസ്കരിക്കുന്നത് . മണിക്കൂറിൽ 700 കിലോയാണ് ഇവിടുത്തെ സംസ്കരണ ശേഷി.

പമ്പയിൽ മൂന്ന് ട്രാക്ടറുകളിൽ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത് . അപ്പാച്ചിമേട് ടോപ്പ് മുതൽ ചാലക്കയം വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോർഡിന്റെ പമ്പയിലെ ഇൻസിനിറേറ്ററുകളിൽ സംസ്കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്കരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL