SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ആർ.എസ്.പി പ്രതിഷേധിച്ചു

samaram

തിരുവല്ല : വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ആർ.എസ്.പി പ്രവർത്തകർ തിരുവല്ല കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിന് മുൻപിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തിയ നിരക്ക് വർദ്ധനവ് കെ.എസ്.ഇ.ബിയിൽ നടക്കുന്ന വൻ അഴിമതിയുടെ ബാക്കിപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഈപ്പൻ മാത്യു, കെ.പി.സുധീർ, എം.എം.മാത്യു, ജിജി കറ്റോട്, രവി കുന്നന്താനം, പി.രവി, എസ്.നാരായണസ്വാമി, രാജൻ ജോൺ, ജോർജ് തോമസ്, പി.ജി.ജയദാസ്. ജിത്തു മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL