SignIn
Kerala Kaumudi Online
Sunday, 18 October 2026 1.38 AM IST

തിരുവല്ലയിലെ 13 സ്പാകളി​ൽ റെയ്ഡ്; മസാജി​ന്റെ മറവി​ൽ അ​രുതായ്മ

spa-

തിരുവല്ല: നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 13 സ്പാ, മസാജ് കേന്ദ്രങ്ങളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. റെയ്ഡിൽ അനാശാസ്യ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്പാ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന ആൻ സ്പാ, ആയുഷ് സ്പാ, കുറ്റൂരിൽ പ്രവർത്തിക്കുന്ന അലോറ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. ആയുർവേദ സ്ഥാപനങ്ങൾ എന്ന പേരിലാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ ഇടപാടുകളും നടന്നിരുന്നത്. രഹസ്യവിവരത്തിന്റെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

സ്ഥാപനങ്ങളുടെ മറവിൽ സെക്സ് റാക്കറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾ സജീവമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ സ്പാകളുടെ പ്രവർത്തനത്തിന് ആവശ്യമായ ലൈസൻസുകളും മറ്റ് ഔദ്യോഗിക അനുമതി പത്രങ്ങളും ഇല്ലാതെയാണ് പലസ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി. എസ്.ഐ.റിയാസ്, പുളിക്കീഴ് എസ്.ഐ.ധന്യ, വനിതാ എസ്.ഐ ഷെമി, കീഴുവായ്പൂര് എസ്.ഐ നൗഫൽ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

അന്വേഷണം തുടരും

നഗരത്തിലെ മറ്റ് സമാന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഇടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണെന്നും തുടർപരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള അനധികൃത സ്ഥാപനങ്ങൾക്കെതിരെ പരിശോധനകൾ കർശനമായി തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

1. മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസ്

2. ലൈസൻസ് ഇല്ലാതെ പ്രവർത്തനം

3. കേന്ദ്രങ്ങൾക്ക് പി​ന്നി​ൽ സെക്സ് റാക്കറ്റ്

കേസെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നടത്തിപ്പുകാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

ഗോപകുമാർ,

സർക്കി​ൾ ഇൻസ്പെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, RAID, THIRUVALLA, SPA RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY