
ശബരിമല : സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ആഴിയോട് ചേർന്നുള്ള ആൽമരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ആഴിയിൽ നിന്ന് ആളിക്കത്തിയ തീ ആൽമരത്തിന്റെ ശിഖരത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസും കേന്ദ്രസേനയും ചേർന്ന് ആൽമരത്തിന് താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായി മാറ്റി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സന്നിധാനം കൊപ്രാക്കളത്തിലെ ഷെഡിനും കഴിഞ്ഞ ദിവസം തീ പിടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |