SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി

30-sabari-fogging

ശബരിമല: മണ്ഡലമഹോത്സവ ദിനങ്ങളിൽ 1,042 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോൾ 52 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ഹോട്ടൽ ജീവനക്കാരായ 92 പേർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനാൽ ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത് കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ ഫോഗിംഗ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL