
അടൂർ : കരുവാറ്റ - തട്ട റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. ഇ.വി ഗ്രന്ഥശാല സെക്രട്ടറി കെ.ബി.പ്രദിപ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുസി ജോസഫ്, അനു വസന്തൻ, ഷൈൻ കൈതവേലിൽ, ബിജു ലാൽ, ഷിബു പീടികയിൽ, സുദേവ് എന്നിവർ നേതൃത്വം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയറും അസി.എക്സിക്യൂട്ടീവ് എൻജിനിയറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |