
പുലിയൂർ: ബാലസംഘം പുലിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം സ്ഥാപക ദിന ആഘോഷം വിപുലമായി നടന്നു. അതിരുകളില്ലാത്ത ലോകം, ആഹ്ലാദകരമായ ബാല്യം' എന്ന പ്രമേയത്തോടുകൂടി പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടികളിൽ കലാകായിക മത്സരങ്ങളും കാർണിവലും ശ്രദ്ധേയമായി. കോളേജ് പ്രിൻസിപ്പലും സാഹിത്യകാരനുമായ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ പ്രസിഡന്റ് ദേവാനന്ദ് ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ ഷീജ കലേശൻ, കെ.പി.പ്രദീപ്, ടി.ടി.ഷൈലജ, റാണി സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |