ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെന്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതിൽഭാഗം മാലിയിൽ പരേതനായ കേശവ പിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനുമായ അനിൽ കുമാർ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലെ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ശബരീശ ദർശന ശേഷം തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |