
പത്തനംതിട്ട: സർക്കാർ വകുപ്പുകളെ ഒഴിവാക്കി 750 കോടിയുടെ വയനാട് പാക്കേജ് ഊരാളുങ്കൽ സംഘത്തിന് നൽകിയത് സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേരളാ ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആയിരം ചതുരശ്രയടി തറവിസതീർണമുള്ള ഒറ്റ നില വീടുകൾ പോലും രൂപകൽപ്പന ചെയ്യാനോ നിർമ്മാണ മേൽനോട്ടം വഹിക്കാനോ ആയിരക്കണതിന് എൻജിനീയറന്മാരും സാങ്കേതിക ജീവനക്കാരും ഗവേഷണ സ്ഥാപനങ്ങളുമുള്ള പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയവകൾക്ക് ശേഷിയില്ലെങ്കിൽ പിരിച്ചു വിടുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജീവൽ പ്രശ്‌നമായ കുടിവെള്ള പദ്ധതിയിൽ നാലായിരത്തിലധികം കോടി രൂപ കരാറുകാർക്ക് കുടിശ്ശികയാണ്. ജെ.ജെ.എം. പദ്ധതി കാലാവധി 2004 മാർച്ചിൽ അവസാനിച്ചു. ഒരു വർഷം കൂടി നീട്ടി ലഭിച്ചിട്ടുണ്ട്. എന്നിട്ടും പദ്ധതി നാലിലൊന്നു പോലും പൂർത്തികരിച്ചിട്ടില്ല. പദ്ധതി പുരോഗതിയിൽ ഇന്ത്യയിൽ 31-ാം സ്ഥാനത്താണ് കേരളം. കേന്ദ്രവും കേരളവും 5000 കോടി രൂപ വീതമേ ഇതുവരെ കരാറുകാർക്ക് നൽകിയിട്ടുള്ളൂ. പല പ്ലാന്റുകളുടെയും ടാങ്കുകൂടെയും പണിമുടങ്ങിക്കിടക്കുന്നു . പൈപ്പുകളിട്ട പല റോഡുകളും നന്നാക്കിയിട്ടില്ല. ഈ പണികളൊന്നും ഊരാളുങ്കൽ എടുക്കില്ല .അവർക്ക് സർക്കാർ നേരിട്ട് നൽകുകയുമില്ല. രൊക്കം പണം കൊടുക്കാൻ കഴിയുന്നതു മാത്രം ഊരാളുങ്കലിനും മറ്റുള്ളതൊക്കെ കരാറുകാർക്കും നൽകുകയെന്നതാണ് സർക്കാർ നയം. 6ന് ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ജലഭവനിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വാർത്താ സമ്മേളനത്തിൽ കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീ സ് കണ്ണമ്പള്ളി,സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ, മലയാലപ്പുഴ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |