SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

കർഷകരുടെ പ്രതിഷേധം : ഏറത്ത് പന്നികളെ തുരത്തും

karshaka-samaram

അടൂർ: പന്നിശല്യത്തെപ്പറ്റി പരാതി പറയാൻ കർഷകരെത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആളില്ല. ഇതോടെ കർഷകർ ഏറത്ത് പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ സെക്രട്ടറി സ്ഥലത്തെത്തി പരാതി കേട്ടതോടെ കർഷകർ സമരം അവസാനിപ്പിച്ചു.

ഗ്രാമപഞ്ചായത്തിൽ ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാടുകൾ വെട്ടിതെളിയ്ക്കുക, പന്നികളെ വെടിവയ്ക്കാനുള്ള അനുമതി തേടുക, തരിശ് ഭൂമിയിൽ കൃഷി ചെയ്യാൻ അനുമതി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതിയുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കർഷകരുമായി ചർച്ച നടത്തി. കാട്ടുപന്നികളെ തുരത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

കർഷക കൂട്ടായ്മ പ്രവർത്തകരായ പ്രദീപ് വയലാ, ജയകുമാർ നടുവത്തു ശേരി, എലിസബത്ത് ബാബു, ബിന്ദു ബി.ഹരികുകുമാർ, സുദേവൻ, സുരേന്ദ്രബാബു, ബി.സോമൻ, കെ.ശാന്തൻ, റെജി എന്നിവരാണ് പരാതിയുമായി എത്തിയത്

വെടിവയ്ക്കാൻ ഷൂട്ടറെ നിയോഗിച്ചു

കാർഷിക വികസന സമിതിയിലാണ് പന്നിശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡിലും ആക്രമണകാരികളായ പന്നികളെ വെടിവച്ചു കൊല്ലാൻ ഷൂട്ടറെ നിയോഗിച്ചു. കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് കത്തുനൽകി. പൊതുസ്ഥലങ്ങളിലെ കാട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യും.

കർഷർക്ക് സുരക്ഷാ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള സഹായം നൽകുന്ന കാര്യം പരിഗണനയിലാണ്.
സന്തോഷ് ചാത്തന്നൂപ്പുഴ
ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL