
പത്തനംതിട്ട : അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ ജില്ല വീണ്ടും പിന്നിൽ. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും പതിമൂന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്ക്. 760 കുട്ടികളാണ് ജില്ലയിൽ നിന്ന് പങ്കെടുത്തത്. കഴിഞ്ഞ വർഷം 664 കുട്ടികൾ ആയിരുന്നു. ഈ വർഷം പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. കുറേവർഷങ്ങളായി കലോത്സവങ്ങളിൽ ജില്ല പിന്നിലാണ്. സ്പോർട്സിലും എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകളിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.
എച്ച്.എസിലും എച്ച്.എസ്.എസിലും കട്ടയ്ക്ക് പോരാടി
ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും 424 പോയിന്റുകൾ നേടി ജില്ലയിലെ കലാകൗമാരം. പങ്കാളിത്തം വർദ്ധിച്ചതോടെ 848 പോയിന്റാണ് ഇത്തവണ നേടിയത്. കഴിഞ്ഞവർഷം 774 പോയിന്റോടെയാണ് പതിമൂന്നാം സ്ഥാനത്തെത്തിയത്. സംസ്കൃത കലോത്സവത്തിൽ കഴിഞ്ഞ വർഷം 93 പോയിന്റുമായി മികച്ച പ്രകടനം നടത്തിയിരുന്നു. ഈവർഷം അത് 81 പോയിന്റായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |