
പത്തനംതിട്ട : ഓമല്ലൂർ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ ഇന്നും നാളെയുമായി നടക്കുന്ന തൃക്കാർത്തിക പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് നാരായണീയ പാരായണം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച്ച ,കളമെഴുത്തും പാട്ടും , ഭജൻസ് എന്നിവ നടക്കും. നാളെ രാവിലെ 7.30ന് തൃക്കാർത്തിക പൊങ്കാല, തുടർന്ന് ദേവീഭാഗവത പാരായണം, അന്നദാനം, വൈകിട്ട് 5ന് തിരുഎഴുന്നെള്ളത്ത്, ഘോഷയാത്ര , പഞ്ചവാദ്യം, നാദസ്വര കച്ചേരി, ദീപാരാധന ദീപക്കാഴ്ച, രാത്രി 7.30ന് ശ്രീരാഗം കലാമന്ദിർ ആർ.എൽ.വി രേഷ്മ അജിത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |