SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ഭീഷണിയായി കാട്

1

ചിറ്റാർ : ചിറ്റാർ - വയ്യാറ്റുപുഴ റോഡിലെ വളവുകൾക്കരികിൽ കാട് വളർന്നുനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.സ്ഥിരമായി ഇതുവഴി യാത്രചെയ്യുന്നവരല്ലെങ്കിൽ അപകടം ഉറപ്പാണ്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈ‌‌ഡ് കൊടുക്കാൻ റോഡരികിലേക്ക് ഒതുക്കിയാൽ ചില്ലകളും മറ്റും വാഹനത്തിൽ ഉരയും. ഇവിടെയുള്ള ദിശാ സൂചനാ ബോർഡുകളെ കാട് മറച്ചിരിക്കുകയാണ്. ഇതുമൂലം വഴിയറിയാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ശബരിമലയിലേക്കും ഇതുവഴി വാഹനങ്ങൾ പോകുന്നുണ്ട്. നടപ്പാത കാടുപിടിച്ച് കിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെയാണ് പോകുന്നത് . കാടുതെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ അരുൺകുമാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL