SignIn
Kerala Kaumudi Online
Saturday, 24 October 2026 9.06 AM IST

എം.ടി അനുസ്മരണം

md

ചെങ്ങന്നൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും അമ്മമലയാളം ചെങ്ങന്നൂർ സാംസ്കാരിക സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി അക്ഷരങ്ങൾ എന്ന് പേരുനൽകി എം.ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ജി.നിശീകാന്ത് അദ്ധ്യക്ഷത വഹിച്ചു. കവയിത്രി രേഖ.ആർ ഉദ്ഘാടനം ചെയ്തു. അമ്മമലയാളം എക്സിക്യുട്ടീവ് അംഗം അനീഷ് ടി.എൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപിക സിന്ധു.ആർ, സന്ധ്യ റാണി, അനുപണിക്കർ, ശുഭശ്രീ എൻ.ആർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL