
പെരുമ്പെട്ടി : കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സ്കൂളുകളിൽ 34 ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നതിന് നെടുമ്പുര സ്കൂളിൽ നെല്ലിമരം നട്ടുകൊണ്ട് തുടക്കം. ഉപജില്ലാതല ഉദ്ഘാടനം പെരുമ്പെട്ടി സി.എം.എസ്.എൽ.പി സ്കൂളിൽ കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാഗോപി, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ്, ബി.പി.സി മെറിൻ സക്കറിയ, ജില്ലാകമ്മിറ്റിയംഗം മഞ്ജുമോൾ കെ.ബി, എ.അരുൺ, ഷബീന അഷ്റഫ്, കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിദ്യ, ജിജു കെ.ഡാൻ, ഗോകുൽ, നകുൽ ജെ.ചന്ദ്രൻ, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |