SignIn
Kerala Kaumudi Online
Saturday, 24 October 2026 2.48 AM IST

പ്രവാസികൾക്ക് നിരുപാധിക പെൻഷൻ പദ്ധതി നടപ്പാക്കണം : പ്രവാസി സംഗമം

10-kp-shylaj

പത്തനംതിട്ട: ആഗോള സാമ്പത്തിക മാന്ദ്യം, കൊവിഡ് സാഹചര്യം, ഊർജിത നിതാഖത്ത് എന്നിവ മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയിരിക്കുന്ന പ്രവാസികൾക്ക് നിരുപാധിക പെൻഷൻ, പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്ന് പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് കേരള ദ്രേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമം ആവശ്യപ്പെട്ടു. കേരളത്തിൽ സാമ്പത്തിക വികസനത്തിനും കുടുംബങ്ങളുടെ ഉന്നതിക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൂർണമായി അവഗണിച്ചിരിക്കുകയാണെന്നും വിദേശങ്ങളിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്ത് മടങ്ങിയ പ്രവാസികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയധികം ബുദ്ധിമുട്ട് സഹിക്കുകയാണെന്നും പ്രവാസി സംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടി സർക്കാർ മടങ്ങിയെത്തിയ പ്രവാസികൾക്കായി ഏർപ്പെടുത്തിയ പല പദ്ധതികളും അവതാളത്തിലാക്കി ലോകകേരളസഭ ധൂർത്ത് ഉൾപ്പെടെയുള്ള പ്രചരണ പരമായ പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. പ്രവാസി പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സർക്കാരുകൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി.

കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ മോനി ജോസഫ്, കോശി ജോർജ്, ഷിബു റാന്നി, ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, ജില്ലാ ഭാരവാഹികളായ അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ്, കെ.സി. ചാക്കോ, ടി.വി. മാത്യു, പ്രസാദ് മേപ്പുറത്ത്, മാത്യു ചാണ്ടി, ബ്ലോക്ക് പ്രസിഡന്റുമാരായ എം.ഡി. ജേക്കബ്, രാജീവ് സത്യവാൻ, ആശിഷ് പാലക്കാമണ്ണിൽ, ജോസ് കൊടുന്തറ, സജു ജോർജ്, മുഹമ്മദ് ഷിയാസ്, ഷാജി ഏഴംകുളം, മാത്യു വാളക്കുഴി, സിസി വർഗീസ്, രാധാമണി സോമരാജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL