SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

അയിരൂർ കഥകളിഗ്രാമം ശ്രദ്ധേയം: പി. എൻ. സുരേഷ്

10-pn-suresh

പമ്പ: പമ്പാനദീതട സംസ്‌കാരത്തിനും മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രത്തിനും മുതൽക്കൂട്ടാണ് അയിരൂർ കഥകളിഗ്രാമമെന്ന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി. എൻ. സുരേഷ് പറഞ്ഞു. കഥകളിമേളയുടെ നാലാംദിനത്തിലെ പഠനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിളയുടെ തീരത്താണ് കലാമണ്ഡലമെങ്കിൽ പമ്പയുടെ തീരത്താണ് കഥകളിഗ്രാമവും തെക്കൻ കലാമണ്ഡലവുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി. ഉദയനൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ അയിരൂർ മുഖ്യപ്രഭാഷണം നടത്തി. നാട്യഭാരതി ഗ്രന്ഥശാലയുടെ നിരൂപണ സാഹിത്യത്തിനുള്ള പ്രൊഫ. എസ്. ഗുപ്തൻ നായർ അവാർഡ് കേരള സർവകലാശാല സാംസ്‌കാരിക പഠന കേന്ദ്രത്തിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. മീന ടി പിള്ളയ്ക്കു നൽകി . ഡോ. കെ. സന്തോഷ് ബാബു, അയിരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാംകുട്ടി അയ്യക്കാവിൽ, കെ. റ്റി. സുബിൻ, എം. ആർ. വേണു, രാജു റ്റി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. പ്രിയ ചിറക്കടവ് പാഞ്ചാലീസ്വയംവരം പാഠകവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ച് കഥകളി വേഷം വിദ്യാർത്ഥിനികളായ കലാമണ്ഡലം വൈഷ്ണവി, കലാമണ്ഡലം കൃഷ്ണപ്രിയ ഭീമ ഹനുമാന്മാരായി കല്യാണസൗഗന്ധികം കഥകളിയും പഠനക്കളരിയിലെ അരങ്ങിലെത്തി.
ഇന്ന് രാവിലെ 10.30 ന് നടക്കുന്ന കഥകളി പഠനക്കളരി കെ. യു. ജനീഷ്‌കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി വി. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. അയിരൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ അംബുജാഭായി, പ്രദീപ് അയിരൂർ, പ്രഭാവതി, മറിയം ടി തോമസ്, പ്രസാദ് ആനന്ദഭവൻ, രമേശ് ബാബു എന്നിവർ പ്രസംഗിക്കും. 11 മുതൽ കഥകളി പഠന കളരിയിൽ ഉത്തരാസ്വയംവരം അവതരിപ്പിക്കും. 11.30 മുതൽ നാട്യഭാരതി കഥകളി സെന്ററിലെ വിദ്യാർത്ഥികളുടെ ചെണ്ട (കേളി) അരങ്ങേറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL