
ചെങ്ങന്നൂർ: പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭരണ ഘടനയും അംബേദ്കറും 'എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി. പു ക സ ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി യും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ സി പി പ്രമോദ് വിഷയാവതരണം നടത്തി. ടി കെ സുഭാഷ്, എം കെ ശ്രീകുമാർ, ദീപു ജേക്കബ്, സോമരാജൻ, ടി കെ രവീന്ദ്രൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |