
റാന്നി: റോഡ് സുരക്ഷാവാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ് സുകുമാരൻ എന്നിവർ പങ്കെടുത്തു. റാന്നി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്.രാജേഷ്, റാന്നി പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.വിഷ്ണു എന്നിവർ റോഡ് സുരക്ഷയും ട്രാഫിക്ക് നിയമങ്ങളും സംബന്ധിച്ച് ക്ലാസ് എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |