
പത്തനംതിട്ട : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും ജില്ലാ ജൈവവൈവിദ്ധ്യ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. എൻ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്.മായ അദ്ധ്യക്ഷത വഹിച്ചു. ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ, കൊല്ലം ജില്ലാ കോർഡിനേറ്റർ ഡോ.സുജിത് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |