
പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങളുടെ കരട് വാർഡ്, നിയോജക മണ്ഡല വിഭജന നിർദേശങ്ങളിൽമേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീർപ്പാക്കാൻ ഡീലിമിറ്റേഷൻ കമ്മിഷൻ പബ്ലിക് ഹിയറിംഗ് 16ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
തദേശ സ്ഥാപനങ്ങൾ, സമയം എന്ന ക്രമത്തിൽ :
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും , രാവിലെ ഒമ്പത് മുതൽ. ഇലന്തൂർ, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂർ, പന്തളം മുനിസിപ്പാലിറ്റികളും. രാവിലെ 11 മുതൽ,
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും ഉച്ചയ്ക്ക് 2.30 മുതൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |