
പത്തനംതിട്ട : സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ തസ്തികയ്ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാത്തവരെ 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ തസ്തികയിൽ നിയമിക്കില്ലെന്ന് ജില്ലാ ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു. സമയക്രമം പാലിക്കാതെയും വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശനനിയമ നടപടി സ്വീകരിക്കും. ജില്ലയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓൾ ഇന്ത്യ പെർമിറ്റുള്ള അന്തർസംസ്ഥാന വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |