SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

ജില്ലയിൽ 2024ൽ നഷ്ടമായത് 15 കോടി, ലൈനി​ലുണ്ട്.., സൈബർ ഫ്രോഡ്

froud

പത്തനംതിട്ട : പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ ഇരട്ടിയായി പണം തിരികെ ലഭിക്കുമെന്നറിഞ്ഞാൽ കടം വാങ്ങിയും നിക്ഷേപം നടത്താൻ ആളുകൾ തയ്യാറാണ്. മലയാളിയുടെ ഈ ദുശീലം മുതലെടുത്ത് അന്യസംസ്ഥാന തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സൈബർ വല വിരിക്കുകയാണ്. പരിമിതികളേറെയുള്ളതിനാൽ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കാറില്ല. കഴിഞ്ഞ ദിവസം ഓൺലൈൻ തട്ടിപ്പിൽ റിട്ട. ഹൈക്കോടതി ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷമാണ്. ജില്ലയിലും ഇങ്ങനെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

പണം പോകുന്ന വഴി

ജില്ലയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥ പാർട്ട് ടൈം ജോലി ചെയ്യാനായി ഒരു സൈറ്റിൽ കയറിയതാണ്. ആധാറും പാൻകാർഡും ബാങ്ക് അക്കൗണ്ട് നമ്പറുമെല്ലാം നൽകി. ചെറിയ തുക നിക്ഷേപിച്ചാൽ അതിന്റെ ഇരട്ടി ലാഭം. ആദ്യം രണ്ട് ലക്ഷം രൂപ നൽകി. അതിന് ഇരട്ടിയായി തിരികെ കിട്ടി. വീണ്ടും രണ്ട് തവണ ഇത് ആവർത്തിച്ചതോടെ കൂടുതൽ തുക നൽകി. അങ്ങനെ അതുവരെ ലഭിച്ച തുകയടക്കം മൂന്ന് കോടി രൂപ നിക്ഷേപിച്ചു. പിന്നെ സൈറ്റ് ബ്ലോക്കായി. ബന്ധപ്പെടാനുള്ള നമ്പറടക്കം എല്ലാം ബ്ലോക്ക്. അമളി പറ്റിയെന്ന് മനസിലായ ഇവർ സൈബർ സെല്ലിൽ പരാതി നൽകി. നമ്പറെല്ലാം അന്യ സംസ്ഥാനക്കാരുടേതെന്ന് കണ്ടെത്തിയെങ്കിലും പണം തിരികെ കിട്ടിയില്ല.

യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ നഷ്ടമായതും ജില്ലയിലാണ്. മുംബയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതിൽ നിന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്നും കാണിച്ച് വെർച്വൽ അറസ്റ്റ് നടത്തിയാണ് അദ്ദേഹത്തെ കുരുക്കിയത്. ഡോക്ടറും അഭിഭാഷകരും അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമെല്ലാം തട്ടിപ്പിൽപ്പെടുന്നു.

കഴിഞ്ഞ വർഷം 96 കേസുകൾ

കഴിഞ്ഞ വർഷം 96 കേസുകളിൽ നിന്നായി 15.85 കോടി രൂപയാണ് സൈബർ തട്ടിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം നഷ്ടമായത്. ഇതിൽ തിരികെ ലഭിച്ചത് 15.5 ലക്ഷം രൂപ മാത്രം. 2023ൽ 84 കേസുകളിൽ നിന്ന് 7.96 കോടി രൂപ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കി. അതിൽ 13.3 ലക്ഷം രൂപമാത്രമാണ് തിരികെ പിടിക്കാനായത്.

വർഷം : 2023, നഷ്ടമായ തുക: 7.96 കോടി , തിരികെ കിട്ടിയ തുക : 13.3 ലക്ഷം

വർഷം : 2024, നഷ്ടമായ തുക : 15.85 കോടി, തിരികെ കിട്ടിയ തുക : 15.5 ലക്ഷം

  • 2023 : 84 കേസുകൾ, 2024 : 96 കേസുകൾ

ക്രൈം നടന്ന് 48 മണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ പരാതി ലഭിച്ചാൽ മാത്രമേ പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധിക്കു. സൈബർ സെല്ലിൽ പരാതി നൽകാൻ 1930 ട്രോൾ ഫ്രീ നമ്പർ ഉപയോഗിക്കാം. അതാത് സൈബർ സെല്ലിലും cybercrime.govt.in പോർട്ടലിലും പരാതി നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL