
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ കോളനികളിലെ കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി ന്യൂട്രി ട്രൈബ് പദ്ധതി ആരംഭിച്ചു. പട്ടികവർഗ സങ്കേതങ്ങളായ ആവണിപ്പാറ, കോട്ടാംപാറ, കാട്ടാത്തി എന്നിവിടങ്ങളിൽ ബദാം, അണ്ടിപ്പരിപ്പ്, കടല, ശർക്കര എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ സുധീർ, വി.കെ.രഘു, ജോജു വർഗീസ്, സിന്ധു.പി, ടി.ഡി സന്തോഷ്, റ്റി.വി.ശ്രീലത, ശ്രീകുമാർ.വി, വസുന്ധരദേവി, ലക്ഷ്മി ആർ.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |