
റാന്നി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ റാന്നി ഉപജില്ലാ കമ്മിറ്റി നടത്തിയ സംസ്ഥാന തല മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി മത്സരത്തിൽ പഴവങ്ങാടി ഗവൺമെന്റ് യു.പി സ്കൂൾ അദ്ധ്യാപികയും കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എഫ്.അജിനിക്ക് ഒന്നാം സ്ഥാനം. ഞങ്ങൾ എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ
എം.ഹനാൻ ബാബു (ജി.എം.എൽ.പി.എസ് കരുവാറ്റ) രണ്ടാംസ്ഥാനവും ഷബീന അഷറഫ് ഗവ. എൽ.പി.സ്കൂൾ തെള്ളിയൂർ മൂന്നാം സ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |