SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

തിരുവാഭരണ ഘോഷയാത്ര തിരിച്ചെത്തി, വരവേറ്റ് പന്തളം

24-thiruvabharanam

പന്തളം: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പന് ചാർത്തിയ തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്ത് ഇന്നലെ തിരിച്ചെത്തി. ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ 22ന് വൈകിട്ടെത്തി അവിടെ വിശ്രമിച്ച സംഘം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അവിടെ നിന്ന് പുറപ്പെട്ടത്.

രാവിലെ എട്ടുമണിയോടെ മടങ്ങിയെത്തിയ ഘോഷയാത്രാ സംഘത്തെ വലിയപാലത്തിനു സമീപം പന്തളം നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു. രമ്യയുടെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതിയും മണികണ്ഠനാൽത്തറയിൽ പ്രസിഡന്റ് നരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അയ്യപ്പസേവാസംഘം, ഹരികുമാർ നമ്പൂതിരിയുടെ നേതൃത്വത്തിൽ യോഗക്ഷേമസഭ, പ്രസിഡന്റ് എം.ബി.ബിനുകുമാറിന്റെ നേതൃത്വത്തിൽ മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രം ഭാരവാഹികൾ എന്നിവർ സ്വീകരിച്ചു.

മേടക്കല്ലിലെത്തിയപ്പോൾ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ. ശങ്കർ വർമ്മ, പാലസ് വെൽഫെയർ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലും ദേവസ്വം എ.ഒ. എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡും സ്വീകരിച്ചു. തുടർന്ന് കൊട്ടാരം ഭാരവാഹികൾ തിരുവാഭരണങ്ങൾ പരിശോധിച്ച് ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലുള്ള സുരക്ഷിത മുറിയിലേക്കു മാറ്റി.

ഘോഷയാത്രയ്ക്ക് ഉള്ളന്നൂർ കുളക്കരയിൽ പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്റെ നേതൃത്വത്തിൽ കുളനട ഗ്രാമപഞ്ചായത്ത്, ശ്രീപാർത്ഥസാരഥി സേവാസമിതി, മങ്ങാടിപ്പടിയിൽ അയ്യപ്പ സേവാ സമിതി, കമ്പനിപ്പടിയിൽ ശബരിമല അയ്യപ്പ സമാജം, പൈവഴി ജംഗ്ഷനിൽ ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രോപദേശക സമിതി, ബാലഗോകുലം, പാറ ജംംഗ്ഷനിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, കൈപ്പുഴ ഗുരുമന്ദിരത്തിനു മുമ്പിൽ കുളനട എസ്.എൻ.ഡി.പി ശാഖായോഗം ഭാരവാഹികൾ എന്നിവരും സ്വീകരണം നൽകി. കുളനട ദേവീക്ഷേത്ര ഭരണ സമിതി, കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രോപദേശക സമിതി, പുഴയോരം റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരും സ്വീകരിച്ചു.

സുരക്ഷിത മുറിയിലേക്ക് മാറ്റി

സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലുള്ള സുരക്ഷിത മുറിയിലേക്ക് തിരുവാഭരണങ്ങൾ മാറ്റി. ഇനി പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും വിഷുവിനും തിരുവാഭരണങ്ങൾ ചാർത്തും. മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താൻ ജനുവരി 12നാണ് തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് ഘോഷയാത്രയായി കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL