
പത്തനംതിട്ട : ജില്ലയിലെ അക്ഷയ ആധാർ കേന്ദ്രങ്ങളിലൂടെ ആധാർ പുതുക്കൽ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂർത്തിയായ കുട്ടികൾ നിർബന്ധമായും ബയോമെട്രിക് അപ്ഡേഷൻ നടത്തണം. 10 വർഷമായിട്ടും ആധാർ പുതുക്കാത്ത വ്യക്തികൾ ആധാറിലെ പോലെ പേരും മേൽവിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാർ പുതുക്കണം. റേഷൻ കടകളിൽ ബയോമെട്രിക് നൽകുമ്പോൾ പതിയാത്ത വ്യക്തികൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാർ പുതുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ പ്രത്യേകസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |