
തിരുവല്ല : നവകേരളീയം കുടിശീക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഹാളിൽ 30, ഫെബ്രുവരി 4,6,11 തീയതികളിൽ രാവിലെ 10മുതൽ 3വരെ അദാലത്ത് നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി ലതിക ടി.എൽ എന്നിവർ അറിയിച്ചു. 30ന് നെടുമ്പ്രം, പെരിങ്ങര വില്ലേജുകൾ, ഫെബ്രുവരി 4ന് നിരണം, കടപ്ര വില്ലേജുകൾ, 6ന് തോട്ടപ്പുഴശ്ശേരി, കോയിപ്രം, കവിയൂർ, ഇരവിപേരൂർ വില്ലേജുകൾ, 11ന് കുറ്റപ്പുഴ, കുറ്റൂർ, കാവുംഭാഗം, തിരുവല്ല വില്ലേജുകൾക്കുമാണ് അനുവദിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |